ട്വന്റി-20 ലോകകപ്പ്; ഇംഗ്ലണ്ട് ജേതാക്കള്‍; പാകിസ്താനെ തോല്‍പ്പിച്ചത് അഞ്ച് വിക്കറ്റിന്
നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ട്വന്റിയിലും അതാവര്‍ത്തിക്കുകയായിരുന്നു.
മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ഫൈനലില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ നേട്ടം. ബൗളിങില്‍ ആധിപത്യം നേടിയ ഇംഗ്ലണ്ട് ബാറ്റിങിലും അത് തുടര്‍ന്നതോടെ പാക് നിര തോല്‍വി വഴങ്ങുകയായിരുന്നു. കരുത്തുറ്റ പാക് പേസ് നിര ഇംഗ്ലിഷ് ബാറ്റിങിന് മുന്നില്‍ തകരുകയായിരുന്നു. സെമിയില്‍ ന്യൂസിലന്റിനെ വിറപ്പിച്ച പാകിസ്താന് ആ മികവ് ശക്തരായ ഇംഗ്ലണ്ടിന് മുന്നില്‍ പുറത്തെടുക്കാനായില്ല.
ഒരോവര്‍ ബാക്കി നില്‍ക്കെയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി ഇംഗ്ലണ്ട് വിജയം കൈവരിച്ചത്. 52 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്കസ് ആണ് ടീമിന് ജയമൊരുക്കിയത്. ബട്‌ലര്‍ 26 ഉം ബ്രൂക്ക് 20 ഉം റണ്‍സെടുത്തു. ഷഹീന്‍ തന്റെ മൂന്നാമത്തെ ഓവര്‍ എറിയുന്നതിനിടെ പരിക്കേറ്റ് പുറത്ത് പോയത് പാകിസ്താന്‍ വന്‍ തിരിച്ചടിയാവുകയായിരുന്നു.
ടോസ് ലഭിച്ച ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. സാം കറന്‍, റാഷിദ് ഖാന്‍, ജോര്‍ദ്ദന്‍ എന്നിവരുടെ മികച്ച ബൗളിങിലൂടെ ഇംഗ്ലണ്ട് പാകിസ്താനെ 137 റണ്‍സിലൊതുക്കുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ 137 റണ്‍സ് നേടിയത്. ബാബര്‍ അസം 32ഉം മസൂദ് 38 റണ്‍സും നേടിയതുമാണ് പാക് നിരയിലെ ടോപ് സ്‌കോറുകള്‍.
നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ട്വന്റിയിലും അതാവര്‍ത്തിക്കുകയായിരുന്നു.