ട്വന്റി-20 ലോകകപ്പ്;ഇംഗ്ലണ്ട്-പാകിസ്താന്‍ ഫൈനല്‍; നാണം കെട്ട തോല്‍വിയുമായി ഇന്ത്യ പുറത്ത്

ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് കലാശകൊട്ടിന് യോഗ്യത നേടി.

Update: 2022-11-10 11:14 GMT



അഡ്ലെയ്ഡ്: ട്വന്റി-20 ലോകകപ്പില്‍ ഇംഗ്ലണ്ട്-പാകിസ്താന്‍ ഫൈനലിന് അരങ്ങൊരുങ്ങി. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് കലാശകൊട്ടിന് യോഗ്യത നേടി. 169 എന്ന ലക്ഷ്യം ഇംഗ്ലണ്ട് അനായാസം പിന്തുടരുകയായിരുന്നു. ജോസ് ബട്ലറും (49 പന്തില്‍ 80 റണ്‍സ്) ഹെയ്ല്‍സും (47 പന്തില്‍ 86 റണ്‍സ്) തുടക്കം മുതലെ ആഞ്ഞടിക്കുകയായിരുന്നു. ഇന്ത്യയുടെ സ്ഥിരം പോരായ്മ ഫൈനലില്‍ വില്ലനാവുകയായിരുന്നു. ബൗളിങില്‍ ഇന്ത്യ പാടെ പരാജയപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് വീഴ്ത്താന്‍ പോലും ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് സാധിച്ചില്ല.


ഹാര്‍ദ്ദിക്ക് പാണ്ഡെയുടെ വെടിക്കെട്ട് ബാറ്റിങും (63) വിരാട് കോഹ്ലിയുടെ അര്‍ദ്ധസെഞ്ചുറിയുമാണ് (50) ഇന്ത്യയെ നേരത്തെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. രോഹിത്ത് ശര്‍മ്മ 27 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കെ എല്‍ രാഹുല്‍ അഞ്ച് റണ്‍സെടുത്തും പുറത്തായി. സൂര്യകുമാര്‍ യാദവിന് ഇന്ന് ഫോം കണ്ടെത്താനായില്ല. താരം 14 റണ്‍സെടുത്ത് പുറത്തായി.ഋഷഭ് പന്തും ഇന്ത്യ പ്രതീക്ഷ തെറ്റിച്ച് ആറ് റണ്‍സെടുത്ത് പുറത്തായി.ഇംഗ്ലണ്ടിനായി ജോര്‍ദ്ദാന്‍ മൂന്ന് വിക്കറ്റ് നേടി.








Tags:    

Similar News