ട്വന്റി-20 ലോകകപ്പ് സെമി; ഇംഗ്ലണ്ടിനെ പൂട്ടാന്‍ ഇന്ത്യ

ബൗളര്‍മാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ ഇംഗ്ലണ്ടിനെ തടയാന്‍ ഇന്ത്യയ്ക്കാവും.

Update: 2022-11-10 04:57 GMT


അഡ്‌ലെയ്ഡ്: ട്വന്റി-20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യാ-ഇംഗ്ലണ്ട് പോരാട്ടം. അഡ്‌ലെയ്ഡില്‍ ഉച്ചയ്ക്ക് 1.30നാണ് മല്‍സരം. ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിന് പകരം ഋഷഭ് പന്ത് സ്ഥാനം പിടിക്കും. റണ്‍സ് വഴങ്ങുന്ന അക്‌സര്‍ പട്ടേലിനെ പുറത്തിരുത്തി യുസ്‌വേന്ദ്ര ചാഹലിനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി എന്നിവര്‍ക്കൊപ്പം കെ എല്‍ രാഹുലും ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ബൗളര്‍മാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ ഇംഗ്ലണ്ടിനെ തടയാന്‍ ഇന്ത്യയ്ക്കാവും.


ഇംഗ്ലണ്ട് നിരയില്‍ പേസര്‍ ക്രിസ് ജോര്‍ദ്ദാന്‍ ടീമിലെത്തും. മാര്‍ക്ക് വുഡിന്റെ ഫിറ്റ്‌നെസ് റിപ്പോര്‍ട്ട് പുറത്ത് വന്നാലെ താരത്തിന്റെ ടീമിലെ സാന്നിധ്യം വ്യക്തമാവൂ. ഫില്‍ സാല്‍ട്ട്, ഡേവിഡ് മലാന്‍ എന്നിവരെല്ലാം ഇന്ന് ഇംഗ്ലണ്ടിന്റെ ആദ്യ സ്‌ക്വാഡില്‍ ഇടം നേടും. കരുത്തുറ്റ ഇംഗ്ലണ്ട് നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ആദ്യ സെമിയില്‍ ജയിച്ച് പാകിസ്താന്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇന്ത്യാ-പാക് സ്വപ്ന ഫൈനലിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.




Tags:    

Similar News