റാങ്കിങില്‍ അടിപതറി ഇന്ത്യ; ടെസ്റ്റിലും ട്വന്റിയിലും ഓസിസ്

മൂന്ന് വര്‍ഷം ഒന്നാം സ്ഥാനം കുത്തകയാക്കി വച്ചിരുന്ന ഇന്ത്യയ്ക്ക് ഇത് കനത്ത തിരിച്ചടിയായി. 116 പോയിന്റുമായാണ് ഓസിസ് ഒന്നാം സ്ഥാനം നേടിയത്.

Update: 2020-05-02 06:52 GMT

ന്യൂയോര്‍ക്ക്: ഐസിസി ടെസ്റ്റ്-ട്വന്റി റാങ്കിങില്‍ ഇന്ത്യ താഴോട്ട്.കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടെസ്റ്റ് റാങ്കിങില്‍ ഒന്നാമതുണ്ടായിരുന്ന ഇന്ത്യയെ പിന്‍തള്ളി ഓസ്‌ട്രേലിയ തല്‍സ്ഥാനം സ്വന്തമാക്കി. മൂന്ന് വര്‍ഷം ഒന്നാം സ്ഥാനം കുത്തകയാക്കി വച്ചിരുന്ന ഇന്ത്യയ്ക്ക് ഇത് കനത്ത തിരിച്ചടിയായി. 116 പോയിന്റുമായാണ് ഓസിസ് ഒന്നാം സ്ഥാനം നേടിയത്.

ഒരു പോയിന്റ് വ്യത്യാസത്തില്‍ ന്യൂസിലന്റ് രണ്ടാം സ്ഥാനവും സ്വന്തമാക്കി. 114 പോയിന്റാണ് മൂന്നാമതുള്ള ഇന്ത്യയ്ക്കുള്ളത്. 2019 മെയ്യ് മുതലുള്ള പ്രകടനത്തിന്റെ 100 ശതമാനവും കഴിഞ്ഞ രണ്ട് വര്‍ഷത്തെ 50 ശതമാനവും പരിഗണിച്ചാണ് റാങ്കിങ്. എന്നാല്‍ ഐസിസിയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. ട്വന്റി-20 ചാംപ്യന്‍ഷിപ്പിലും ഓസ്‌ട്രേലിയന ഒന്നാമതെത്തി. ആദ്യമായാണ് കംഗാരുക്കള്‍ ട്വന്റിയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. പാകിസ്താനെ പിന്‍തള്ളിയാണ് ഓസിസിന്റെ നേട്ടം. ഇംഗ്ലണ്ടും ഇന്ത്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. പാകിസ്താന്‍ നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഏകദിനത്തില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.


Tags:    

Similar News