ഹാര്‍ദ്ദിക്ക് പാണ്ഡെ ട്വന്റി-20 ക്യാപ്റ്റനായി തുടരും; സുപ്രധാന തീരുമാനങ്ങളുമായി ബിസിസിഐ
ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള പദ്ധതികളും ബിസിസിഐ ആസൂത്രണം ചെയ്തിട്ടുണ്ട്.
മുംബൈ: ബിസിസിഐയുടെ സുപ്രധാന യോഗം മുംബൈയില്‍ അവസാനിച്ചു. രോഹിത്ത് ശര്‍മ്മ ടെസ്റ്റ്-ഏകദിന ഫോര്‍മാറ്റുകളില്‍ ക്യാപ്റ്റനായി തുടരും. ഹാര്‍ദ്ദിക്ക് പാണ്ഡെ ട്വന്റി-20യിലും ക്യാപ്റ്റനായി തുടരും. രാഹുല്‍ ദ്രാവിഡ് കോച്ച് സ്ഥാനത്ത് തല്‍ക്കാലം തുടരും. രാഹുല്‍ ദ്രാവിഡ് ടെസ്റ്റ്-ഏകദിന മല്‍സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കും. വിവിഎസ് ലക്ഷമണ്‍ ട്വന്റി-20യില്‍ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കും.
2023 ലോകകപ്പിനായുള്ള 20 അംഗ സാധ്യതാ ടീമിനെയും ബിസിസിഐ തിരഞ്ഞെടുത്തു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഫിറ്റ്‌നെസില്‍ പിറകില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള പദ്ധതികളും ബിസിസിഐ ആസൂത്രണം ചെയ്തിട്ടുണ്ട്.