ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിക്ക് പുതിയ മുഖം; അജിത് അഗാര്‍ക്കര്‍ ചെയര്‍മാന്‍
മുംബൈ: ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറെ നിയമിച്ചു. എതിരില്ലാതെയാണ് അഗാര്‍ക്കറെ തിരഞ്ഞെടുത്തത്. മുന്‍ ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ പുറത്തായ ഒഴിവിലാണ് അഗാര്‍ക്കര്‍ വരുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ചേതന്‍ ശര്‍മ്മയെ ബിസിസിഐ പുറത്താക്കുകയായിരുന്നു. ഒരു കോടിയാണ് അഗാര്‍ക്കറുടെ വേതനം. ഇന്ത്യയ്ക്കായി 26 ടെസ്റ്റും 191 ഏകദിനങ്ങളും കളിച്ച അഗാര്‍ക്കര്‍ തന്നെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യതയുള്ള വ്യക്തി. പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ ശിവ് സുന്ദര്‍ ദാസ്, സുബ്രതോ ബാനര്‍ജി, സലില്‍ അങ്കോളാ, ശ്രീധരന്‍ ശരത് എന്നിവരുണ്ട്.