മാഞ്ചസ്റ്റര്‍ ടു പോര്‍ട്ട് ഓഫ് സ്‌പെയിന്‍; 3.5 കോടിയുടെ വിമാന യാത്ര നടത്തി ഇന്ത്യന്‍ ടീം

16 പേര്‍ യാത്ര ചെയ്തത് പ്രത്യേക ചാര്‍ട്ടേട് വിമാനത്തിലാണ്.

Update: 2022-07-21 16:01 GMT

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ ഇന്ത്യന്‍ ടീം വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിനായി മാഞ്ചസ്റ്ററില്‍ നിന്ന് പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്ക് യാത്ര ചെയ്തതിന് ബിസിസിഐക്ക് ചെലവായത് 3.5 കോടി. ഇംഗ്ലണ്ട് പര്യടനത്തില്‍ പങ്കെടുത്ത താരങ്ങളും അവരുടെ ഭാര്യമാരും അടക്കം 16 പേര്‍ യാത്ര ചെയ്തത് പ്രത്യേക ചാര്‍ട്ടേട് വിമാനത്തിലാണ്.


കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റുകളില്‍ ബുക്ക് ചെയ്യാതെ പ്രത്യേക വിമാനമാണ് ബിസിസിഐ താരങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയത്. ഇത്രയും വലിയ തുക നല്‍കി താരങ്ങളെ വെസ്റ്റ്ഇന്‍ഡീസിലേക്ക് അയക്കുന്നതിന്റെ പിന്നിലെ കാരണവും ലോകത്ത് ആസ്തിയില്‍ ഒന്നാമതുള്ള ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നുണ്ട്. കൊവിഡ് ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മറ്റ് ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യുന്നതിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താരങ്ങള്‍ക്ക് പ്രത്യേക ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തിയത്.




Tags:    

Similar News