ഐപിഎല്‍ ഉപേക്ഷിക്കില്ല; എല്ലാ ആഭ്യന്തര മല്‍സരങ്ങളും ഉപേക്ഷിച്ചു- ബിസിസിഐ

എന്നാല്‍ ഐപിഎല്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇന്ന് ചേര്‍ന്ന ബിസിസിഐയുടെ യോഗം വ്യക്തമാക്കി.

Update: 2020-03-14 15:04 GMT

മുംബൈ: കൊറോണാ വൈറസ് ബാധ ഇന്ത്യയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എല്ലാ ആഭ്യന്തര ക്രിക്കറ്റ് മല്‍സരങ്ങളും ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചു. എന്നാല്‍ ഐപിഎല്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇന്ന് ചേര്‍ന്ന ബിസിസിഐയുടെ യോഗം വ്യക്തമാക്കി. കാണികളുടെയും താരങ്ങളുടെയും സുരക്ഷ തന്നെയാണ് പ്രധാനം. എന്നാല്‍ മല്‍സരം പൂര്‍ണ്ണമായും ഉപേക്ഷിക്കാനുള്ള തീരുമാനം ഉടന്‍ കൈക്കൊള്ളില്ല. 29 ന് നടക്കേണ്ട മല്‍സരം ഏപ്രില്‍ 15ലേക്ക് മാറ്റി. ഇതിനിടയിലുള്ള സ്ഥിതിഗതികള്‍ പരിഗണിച്ചു മാത്രമേ പിന്നീടുള്ള തീരുമാനം സ്വീകരിക്കുകയുള്ളൂ. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും ഇത് തന്നെയാണ് തീരുമാനം. 15ന് തുടങ്ങുന്നതിനാല്‍ മല്‍സരങ്ങള്‍ വെട്ടിക്കുറിയ്ക്കും. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമാനം. മല്‍സരം നടത്തുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ച തീരുമാനം കൈക്കൊള്ളുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.




Tags:    

Similar News