സണ്‍റൈസേഴ്‌സ് രണ്ടും കല്‍പ്പിച്ച്; ബ്രയന്‍ ലാറ കോച്ചായി വരുന്നു
ടോം മൂഡിയാണ് ടീമിന്റെ പ്രധാന കോച്ച്.
മുംബൈ: ഈ വരുന്ന സീസണില്‍ ഐപിഎല്‍ ക്ലബ്ബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിങ് കോച്ചായി ബാറ്റിങ് ഇതിഹാസം ബ്രയന്‍ ലാറ എത്തുന്നു. വിന്‍ഡീസ് ഇതിഹാസം ടീമിന്റെ സ്ട്രാറ്റജിക്ക് അഡൈ്വസര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കും. ഫീല്‍ഡിങ് കോച്ചായി എത്തുന്നത് മുന്‍ ഇന്ത്യന്‍ ബാറ്റിങ് താരം ഹേമങ് ബദാനിയാണ്. ബൗളിങ് കോച്ചായി എത്തുന്നത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയിനാണ്. ടോം മൂഡിയാണ് ടീമിന്റെ പ്രധാന കോച്ച്. സൈമണ്‍ കാറ്റിച്ച് അസിസ്റ്റ് കോച്ചാണ്.