സഹോദരന് കൊവിഡ്; സൗരവ് ഗാംഗുലി സ്വയം നിരീക്ഷനത്തില്‍

ഇന്നലെ വൈകീട്ടോടെയാണ് ഫലം ലഭിച്ചത്

Update: 2020-07-16 13:39 GMT

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ക്വാറന്റീനില്‍ പ്രവേശിച്ചു. മുതിര്‍ന്ന സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സൗരവ് ഗാംഗുലി ക്വാറന്റീനില്‍ പോയത്. ഇന്നലെ മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

സ്നേഹാശിഷ് ഗാംഗുലിക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി അടക്കമുള്ള ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയാണ് ഫലം ലഭിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ബെല്ലെ വ്യൂ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെ സൗരവ് ഗാംഗുലി മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റീനില്‍ പ്രവേശിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ബംഗാള്‍ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരമാണ് സ്നേഹാശിഷ് ഗാംഗുലി.





Tags:    

Similar News