ലങ്കയിലെ ഇന്ധനക്ഷാമത്തിന്റെ ദുരവസ്ഥയറിച്ച് ചാമിക കരുണരത്‌നെ
ലങ്കയിലെ ജനങ്ങള്‍ക്ക് വിദേശരാജ്യങ്ങളുടെ സഹായം അത്യാവശ്യമാണെന്നും താരം വ്യക്തമാക്കി.
കൊളംബോ: ശ്രീലങ്കയിലെ ഇന്ധനക്ഷാമത്തിന്റെ ദുരവസ്ഥയില്‍ പ്രതികരണവുമായി ചാമിക കരുണരത്‌നെ. ഇന്ധക്ഷാമം രൂക്ഷമായി തുടരുകയാണെന്നും രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ധനം ലഭിച്ചതെന്നും താരം വ്യക്തമാക്കി.രണ്ട് ദിവസമാണ് ഇന്ധനത്തിനായി ക്യു നിന്നത്. തുടര്‍ന്നാണ് ലഭിച്ചത്. ഏഷ്യാ കപ്പും ലങ്കന്‍ പ്രീമിയര്‍ ലീഗും ഉടന്‍ നടക്കാനിരിക്കുകയാണ്. പരിശീലനത്തിനായി ദിവസം യാത്ര നടത്തേണ്ടതുണ്ട്. പരിശീലനത്തിന് പോലും കൃത്യമായി പോവാന്‍ സാധിക്കുന്നില്ല.അടിയന്തരാവസ്ഥയെ തുടര്‍ന്ന് രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. ലങ്കയിലെ ജനങ്ങള്‍ക്ക് വിദേശരാജ്യങ്ങളുടെ സഹായം അത്യാവശ്യമാണെന്നും താരം വ്യക്തമാക്കി.