ചക്ക്ദാ എക്‌സ്പ്രസില്‍ അനുഷ്‌കയുടെ ആദ്യ ലൂക്ക് പുറത്ത്; ജൂലന്റെ അതേ പകര്‍പ്പ്
അനുഷ്‌കയാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്ത് വിട്ടത്.
മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളറായ ജൂലന്‍ ഗോസ്വാമിയെ കുറിച്ചുള്ള ജീവചരിത്ര സിനിമയുടെ ആദ്യ ലൂക്ക് പുറത്ത്. ബോളിവുഡ് താരവും വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്‌കാ ശര്‍മ്മയാണ് ചിത്രത്തില്‍ ജൂലനായി വേഷമിടുന്നത്. ജൂലന്റെ അതേ വിഷപകര്‍ച്ചയിലാണ് അനുഷ്‌ക തിളങ്ങുന്നത്.ജൂലന്റെ നടത്തവും ബൗളിങ് സ്റ്റൈലും എല്ലാം കൃത്ര്യമായി അനുകരിച്ചാണ് അനുഷ്‌ക ആദ്യ ലൂക്കില്‍ തിളങ്ങിയത്. അനുഷ്‌കയാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്ത് വിട്ടത്.ജൂലന്റെ ഹെയര്‍സ്റ്റൈലും ഗ്ലാസ്സും എല്ലാം കൃത്ര്യമാണെന്നാണ് ആരാധകര്‍ കമ്മന്റ് ചെയ്യുന്നത്. ജൂലന്‍ ഇന്ത്യന്‍ ടീമിലേക്ക് പൊരുതി വന്നതും താരത്തിന്റെ ഉയര്‍ച്ചയും താഴ്ചയുമെല്ലാം ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Here's a glimpse into the Chakda 'Xpress journey with our earnest director @prositroy🏏#ChakdaXpress #ComingSoon #ChakdaXpressOnNetflix #HarDinFilmyOnNetflix pic.twitter.com/W4AmuseFWS
— Anushka Sharma (@AnushkaSharma) August 29, 2022