ഇന്ത്യന്‍ വനിതാ പേസര്‍ ജൂലന്‍ ഗോസ്വാമി വിരമിക്കുന്നു
19ാം വയസ്സിലാണ് താരത്തിന്റെ അരങ്ങേറ്റം.
മുംബൈ:ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ പേസറായ ജൂലന്‍ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷമാണ് വിരമിക്കല്‍. താരം ഔദ്ദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഗോസ്വാമിക്ക് ലോര്‍ഡ്‌സില്‍ യാത്രയയപ്പ് നല്‍കുമെന്ന് ബിസിസിഐയാണ് അറിയിച്ചത്. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ താരത്തിന്റെ പേരിലാണ്(352). പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി താരം ടീമിന് പുറത്തായിരുന്നു. വിരമിക്കല്‍ മല്‍സരം നല്‍കാനാണ് താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. 2002ല്‍ 19ാം വയസ്സിലാണ് താരത്തിന്റെ അരങ്ങേറ്റം.