ആഷസിലെ വന്‍ പരാജയം; ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍ഹുഡ് രാജിവച്ചു
വെസ്റ്റ്ഇന്‍ഡീസിനെതിരേ മാര്‍ച്ചില്‍ നടക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി പുതിയ കോച്ചിനെ പ്രഖ്യാപിക്കും.
മാഞ്ചസ്റ്റര്‍: ആഷസ് ടെസ്റ്റ് പരമ്പരയില്‍ 4-0ത്തിന്റെ തോല്‍വി നേരിട്ട ഇംഗ്ലണ്ട് ടീമിന്റെ കോച്ച് ക്രിസ് സില്‍വര്‍ഹുഡ് രാജിവച്ചു.2019ലാണ് സില്‍വര്‍ഹുഡ് കോച്ചായി ചുമതലയേറ്റത്. അവസാനമായി കളിച്ച 14 ടെസ്റ്റില്‍ ഒന്നില്‍ മാത്രമേ ഇംഗ്ലണ്ടിന് ജയിക്കാനായുള്ളൂ. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. വെസ്റ്റ്ഇന്‍ഡീസിനെതിരേ മാര്‍ച്ചില്‍ നടക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി പുതിയ കോച്ചിനെ പ്രഖ്യാപിക്കും.