വര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് യാഷ് ദയാല്‍ പങ്കുവച്ചിരുന്നത്.
ഡല്‍ഹിയില്‍ പതിനാറ് വയസുള്ള പെണ്‍കുട്ടിയെ സുഹൃത്തായ യുവാവ് കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെടുത്തിയുള്ള കാര്‍ട്ടൂണ്‍ ആണ് യാഷ് ദയാലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ ആയിരുന്നു ഇത്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് യാഷ് ദയാല്‍ പങ്കുവച്ചിരുന്നത്. ഇതു വിവാദമായതോടെ 26-കാരനായ യാഷ് ദയാല്‍ സ്റ്റോറി പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞ് യാഷ് ദയാല്‍ മറ്റൊരു സ്റ്റോറി ഇട്ടിരിക്കുന്നത്. ആദ്യത്തെ സ്റ്റോറി അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതായിരുന്നു എന്നാണ് യാഷ് ദയാലിന്റെ വിശദീകരണം. 'ആ സ്റ്റോറിക്ക് മാപ്പുനല്‍കണം. യാഷ് ദയാല്‍ തന്റെ പുതിയ സ്റ്റോറിയില്‍ പറഞ്ഞു.എന്നാല്‍ അവസാനമാണ് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന വിശദീകരണം പുറത്ത് വന്നത്.