ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനി ഉത്തേജകമരുന്ന് പരിശോധന

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയില്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. പൃഥ്വി ഷായെ പരിശോധന നടത്തിയത് ബിസിസിഐയായിരുന്നു. ബിസിസിഐ അംഗീകൃത ഏജന്‍സിയല്ലെന്ന് നാഡ വ്യക്തമാക്കിയിരുന്നു.

Update: 2019-08-09 12:15 GMT

മുംബൈ: എല്ലാ കായിക താരങ്ങളെപ്പോലെ ക്രിക്കറ്റ് താരങ്ങളും ഇനി മുതല്‍ ഉത്തേജക മരുന്ന പരിശോധനയ്ക്ക് വിധേയരാകും. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യാണ് ക്രിക്കറ്റ് താരങ്ങളെയും പരിശോധിക്കുക. ക്രിക്കറ്റ് താരങ്ങളെയും ഉത്തേജക മരുന്ന് പരിശോധനയക്ക് വിധേയരാക്കണമെന്ന നാഡയുടെയും കേന്ദ്രേസര്‍ക്കാരിന്റെയും ആവശ്യം ഒടുവില്‍ ബിസിസിഐ അംഗീകരിക്കുകയായിരുന്നു.

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയില്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. പൃഥ്വി ഷായെ പരിശോധന നടത്തിയത് ബിസിസിഐയായിരുന്നു. ബിസിസിഐ അംഗീകൃത ഏജന്‍സിയല്ലെന്ന് നാഡ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബിസിസിഐയ്‌ക്കെതിരേ നാഡ രംഗത്തെത്തിയിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നാഡയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചത്.

നാഡയുടെ പരിശോധനകള്‍ ഫലപ്രദമല്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ഇന്ത്യയിലെ എല്ലാ കായിക താരങ്ങളെയും ഉത്തേജക മരുന്ന് പരിശോധന നടത്തുന്നത് നാഡയാണ്. എന്നാല്‍ ബിസിസിഐ മാത്രം ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇനിമുതല്‍ എല്ലാ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നാഡയ്ക്കു കീഴില്‍ പരിശോധന നടത്തണമെന്ന് ഐസിസിയും ബിസിസിഐക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

Tags:    

Similar News