വംശീയതയ്‌ക്കെതിരേ പ്രതിഷേധിച്ചില്ല; ക്വിന്റണ്‍ ഡീകോക്ക് ടീമിന് പുറത്ത്

ലോകകപ്പില്‍ മല്‍സരത്തിന് മുമ്പ് വംശീയതയ്‌ക്കെതിരേ മുട്ടുകുത്തി പ്രതിഷേധിക്കാനായിരുന്നു ടീമിന്റെ ആവശ്യം.

Update: 2021-10-26 14:25 GMT


ദുബയ്: വംശീയതയ്‌ക്കെതിരേയുള്ള പ്രതിഷേധത്തില്‍ ടീമിനൊപ്പം ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിനെ മാനേജ്‌മെന്റ് പുറത്താക്കി. ഇന്ന് വിന്‍ഡീസിനെതിരായ മല്‍സരത്തിന് തൊട്ട് മുമ്പാണ് താരത്തെ ടീമില്‍ നിന്നും പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീകോക്ക് ഇല്ലാതെയാണ് ടീം ഇന്ന് ഇറങ്ങിയത്. മല്‍സരത്തിന് തൊട്ട് മുമ്പ് താരം പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. എന്നാല്‍ ഡീകോക്കിനെ പുറത്താക്കിയതാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. വംശീയതയ്‌ക്കെതിരേയുള്ള പ്രതിഷേധത്തില്‍ ഡീകോക്ക് പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ലോകകപ്പില്‍ മല്‍സരത്തിന് മുമ്പ് വംശീയതയ്‌ക്കെതിരേ മുട്ടുകുത്തി പ്രതിഷേധിക്കാനായിരുന്നു ടീമിന്റെ ആവശ്യം. എന്നാല്‍ ഡീകോക്ക് ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് താരത്തെ ടീം പുറത്താക്കിയത്. മുമ്പും ഡീകോക്ക് ഇത്തരത്തിലുള്ള പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.




Tags:    

Similar News