ജഡേജ; 28 പന്തില്‍ 62; ആര്‍സിബിക്ക് ലക്ഷ്യം 192 റണ്‍സ്

ഋതുരാജ് ഗെയ്ക്ക്‌വാദ് (25 പന്തില്‍ 33), ഫഫ് ഡു പ്ലിസ്സിസ് (41 പന്തില്‍ 5) എന്നിവര്‍ മികച്ച തുടക്കം നല്‍കി.

Update: 2021-04-25 12:12 GMT


ജഡേജ; 28 പന്തില്‍ 62; ആര്‍സിബിക്ക് ലക്ഷ്യം 192 റണ്‍സ്


മുംബൈ: 28 പന്തില്‍ 62 റണ്‍സുമായി രവീന്ദ്ര ജഡേജയും 50 റണ്‍സുമായി ഫഫ് ഡു പ്ലിസ്സിസും കളം വാണപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ ആര്‍സിബിക്ക് മുന്നില്‍ വച്ച ലക്ഷ്യം 192 റണ്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കുകയായിരുന്നു.ഋതുരാജ് ഗെയ്ക്ക്‌വാദ് (25 പന്തില്‍ 33), ഫഫ് ഡു പ്ലിസ്സിസ് (41 പന്തില്‍ 5) എന്നിവര്‍ മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് വന്ന സുരേഷ് റെയ്‌നയും (24) മോശമാക്കിയില്ല. അമ്പാട്ടി റായിഡു ഏഴ് പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ഇതിനിടയിലെത്തിയ ജഡേജ ആര്‍സിബിക്കെതിരേ വെടിക്കെട്ട് പുറത്തെടുത്തു. അഞ്ച് സിക്‌സും നാല് ഫോറുമാണ് താരത്തിന്റെ (62*) ഇന്നിങ്‌സില്‍ പിറന്നത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.




Tags:    

Similar News