ഐപിഎല്‍; മുംബൈയോട് പകവീട്ടി ഡല്‍ഹി ക്യാപിറ്റല്‍സ്

അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടുകയായിരുന്നു.

Update: 2021-04-20 18:11 GMT




ചെന്നൈ: കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനലില്‍ കിരീടം കൈവിട്ടതിന്റെ മധുര പ്രതികാരം മുംബൈയോട് തീര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഡല്‍ഹി ശക്തി തെളിയിച്ചത്. മുംബൈ ഉയര്‍ത്തിയ 137 റണ്‍സ് അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടുകയായിരുന്നു. 45 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. സ്മിത്ത് 33 റണ്‍സെടുത്തപ്പോള്‍ ലലിത് യാദവ് 22* റണ്‍സെടുത്തു. ഹെറ്റ്‌മെയര്‍ പുറത്താവാതെ 14 റണ്‍സെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 137 റണ്‍സെടുത്തത്. നാല് വിക്കറ്റ് നേടിയ അമിത് മിശ്രയാണ് മുംബൈ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. അവേഷ് ഖാന്‍ രണ്ട് വിക്കറ്റ് നേടി. രോഹിത്ത് ശര്‍മ്മ (44) മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് സ്‌കോര്‍ ബോര്‍ഡ് കാര്യമായി ചലിപ്പിക്കാനായില്ല. സൂര്യകുമാര്‍ യാദവ് (24), ഇഷാന്‍ കിഷന്‍ (26), ജയന്ത് യാദവ് (23) എന്നിവരാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.




Tags:    

Similar News