ഐപിഎല്‍; ചാംപ്യന്‍മാര്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ

.പോയിന്റ് നിലയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തും മുംബൈ നാലാം സ്ഥാനത്തുമാണ്.

Update: 2021-04-20 07:49 GMT


ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന് പകരം വീട്ടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നു.പോയിന്റ് നിലയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തും മുംബൈ നാലാം സ്ഥാനത്തുമാണ്. ഇന്നത്തെ മല്‍സരം ജയിച്ച് ഡല്‍ഹി മുകളില്‍ കയറാനാണ് മുംബൈയുടെ ശ്രമം. ആദ്യമല്‍സരത്തില്‍ ചെന്നൈയെ ഡല്‍ഹി ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. രണ്ടാം മല്‍സരത്തില്‍ രാജസ്ഥാന്‍ ഡല്‍ഹിയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. മൂന്നാം മല്‍സരത്തിലാവട്ടെ പഞ്ചാബിനെ ഡല്‍ഹി ആറ് വിക്കറ്റിനും തോല്‍പ്പിച്ചു. ജയപരമ്പര തുടരാനാണ് ഋഷഭ് പന്തും കൂട്ടരും ഇറങ്ങുന്നത്.


ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റ മുംബൈ രണ്ടാം മല്‍സരത്തില്‍ കൊല്‍ക്കത്തയെ 10 റണ്‍സിനും മൂന്നാം മല്‍സരത്തില്‍ ഹൈദരാബാദിനൈ 13 റണ്‍സിനും തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം ജയം മോഹിച്ചാണ് മുംബൈയിറങ്ങുന്നത്. മുംബൈയുടെ മധ്യനിര ഫോമിലേക്കുയരേണ്ടതുണ്ട്. നിലവിലെ ടീമിനെയായിരിക്കും ഇരുടീമും നിലനിര്‍ത്തുക. ഇരുവരും 28 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 16 തവണ ജയം മുംബൈയ്‌ക്കൊപ്പവും 12 തവണ ഡല്‍ഹിക്കൊപ്പവുമായിരുന്നു. ഡല്‍ഹി നിരയില്‍ ശിഖര്‍ ധവാന്‍ ഫോമിലേക്ക് തിരിച്ചെത്തിയതാണ് അവര്‍ക്ക് തുണയാവും. അമിത് മിശ്ര, പ്രവീണ്‍ ഡുംബേ എന്നിവര്‍ ഇന്ന് ഡല്‍ഹിനിരയില്‍ ഉണ്ടാവും.ചെന്നൈയില്‍ രാത്രി 7.30നാണ് മല്‍സരം.




Tags:    

Similar News