വില്ല്യംസണ്‍ ഇത് ചെയ്‌തോ? ഞെട്ടലില്‍ ക്രിക്കറ്റ് ലോകം
എന്നാല്‍ തേര്‍ഡ് അംമ്പയര്‍ അത് ഔട്ടല്ലെന്ന് വിധിച്ചു.
ബ്രിസ്ബണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും മാന്യനും വിനീതനുമായ ക്രിക്കറ്റര്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ന്യുസിലന്റ് ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍. ഏവരും ഇഷ്ടപ്പെടുന്ന വ്യക്തിത്വവുമാണ് വില്ലിയുടേത്. എന്നാല്‍ ഇന്ന് ട്വന്റി-20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ വില്ല്യംസണ്‍ ചെയ്ത നടപടിയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചത്. മല്‍സരത്തിന്റെ ആറാം ഓവറിലാണ് വിവാദ സംഭവം അരങ്ങേറിയത്. കിവി താരം മിച്ചല്‍ സാന്റനര്‍ എറിഞ്ഞ പന്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ അടിച്ചു. ഉയരത്തിലേക്ക് പോയ ഈ പന്ത് വില്ല്യംസണ്‍ ക്യാച്ചെടുക്കുകയായിരുന്നു.ബട്‌ലര്‍ ഔട്ടായെന്ന് കരുതി താരം ഗ്രൗണ്ട് വിടാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ തേര്‍ഡ് അംമ്പയര്‍ അത് ഔട്ടല്ലെന്ന് വിധിച്ചു. തുടര്‍ന്നുള്ള റിപ്ലേകളിലാണ് ക്രിക്കറ്റ് ലോകം സത്യം കാണുന്നത്. വില്ല്യംസണ്‍ ക്യാച്ച് എടുക്കുന്നതിനിടെ പന്ത് നിലത്ത് വീണതായും താരം പന്ത് നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് ആഘോഷം നടത്തിയതും.തന്റെ തെറ്റില്‍ വില്ല്യംസണ്‍ ബട്‌ലറോട് മാപ്പ് അപേക്ഷിച്ചിരുന്നു.വില്ല്യംസണ്‍ന്റെ നടപടിയില്‍ ആരാധകര്‍ രൂക്ഷമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.