ലോകകപ്പ് സെമി; ഇംഗ്ലണ്ടിന്റെ ഫൈനല്‍ സ്വപ്‌നം അവസാനിച്ചു; പകവീട്ടി ന്യൂസിലന്റ്
നാളെ നടക്കുന്ന രണ്ടാം സെമിയിലെ (ഓസ്‌ട്രേലിയ-പാകിസ്താന്‍) വിജയികളെ ന്യൂസിലന്റ് ഫൈനലില്‍ നേരിടും.
അബുദാബി: ട്വന്റി -20 ലോകകപ്പ് ഫൈനലിലേക്ക് ടിക്കറ്റെടുത്ത് ന്യൂസിലന്റ്. ഇന്ന് നടന്ന ആദ്യ സെമിയില്‍ വമ്പന്‍മാരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ന്യൂസിലന്റ് ഫൈനലിലേക്ക് കടന്നത്. 2019ലെ ഏകദിന ലോകകപ്പ് തട്ടിയെടുത്ത ഇംഗ്ലണ്ടിനോടുള്ള മധുരപ്രതികാരം കൂടിയാണ് കാനെ വില്ല്യംസണും ടീം ഇന്ന് സെമിയില്‍ തീര്‍ത്തത്.167 റണ്‍സ് ലക്ഷ്യം ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്റ് മറികടന്നു. ഡാരല്‍ മിച്ചലും കോണ്‍വെയും ചേര്‍ന്നാണ് ന്യൂസിലന്റ് ജയം എളുപ്പമാക്കിയത്.മിച്ചല്‍ 47 പന്തില്‍ 72 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. കോണ്‍വെ 38 പന്തില്‍ 46 റണ്‍സെടുത്തു. ജിമ്മി നീഷം 27 റണ്‍സെടുത്തു.ന്യൂസിലന്റിന്റെ ആദ്യ ഫൈനലാണ്. കരുത്തുറ്റ ഇംഗ്ലണ്ട് ബൗളിങ് നിരയും ഇന്ന് പതറി.വോക്‌സ്, ലിവിങ്‌സറ്റണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
ടോസ് ലഭിച്ച ന്യൂസിലന്റ് ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. മോയിന്‍ അലി(51*) ആണ് ടോപ് സ്‌കോറര്‍. മാലന്‍ (41), ബട്‌ലര്‍ (29) എന്നിവരും ഇംഗ്ലണ്ടിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചു.
നാളെ നടക്കുന്ന രണ്ടാം സെമിയിലെ (ഓസ്‌ട്രേലിയ-പാകിസ്താന്‍) വിജയികളെ ന്യൂസിലന്റ് ഫൈനലില്‍ നേരിടും.