ഐസിസി ട്വന്റി-20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ക്യാപ്റ്റന്‍ ബാബര്‍ അസം
പേസര്‍ ഷഹീന്‍ അഫ്രീഡിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ദുബയ്: ഐസിസിയുടെ ട്വന്റി-20 ലോകകപ്പിന്റെ മോസറ്റ്് വാല്യുബിള്‍ ടീമില്‍ ഒരു ഇന്ത്യന്‍ താരം പോലും ഇടംപിടിച്ചില്ല. കഴിഞ്ഞ ദിവസം ന്യൂസിലന്റിനെ പരാജയപ്പെടുത്തി ഓസിസ് കിരീടം നേടിയതിന് ശേഷമാണ് ഐസിസി ടീമിനെ പ്രഖ്യാപിച്ചത്. കമ്മേന്റേറ്റേഴ്‌സ്, മുന്‍ അന്താരാഷ്ട്ര താരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങിയ പാനലാണ് ടീമിനെ തിരഞ്ഞെടുത്തതെന്ന് ഐസിസി അറിയിച്ചു. ടീമിന്റെ ക്യാപ്റ്റന്‍ പാകിസ്താന്റെ ബാബര്‍ അസം ആണ്. ബാബറിന് പുറമെ പേസര്‍ ഷഹീന്‍ അഫ്രീഡിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍(ഓസിസ്), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), അസലങ്ക (ശ്രീലങ്ക), മാര്‍ക്രം (ദക്ഷിണാഫ്രിക്ക), മോയിന്‍ അലി (ഇംഗ്ലണ്ട്), വനിന്ദു ഹസരന്‍ക (ശ്രീലങ്ക), ആഡം സാമ്പ (ഓസ്‌ട്രേലിയ), ജോഷ ഹേസല്‍വുഡ് (ഓസ്‌ട്രേലിയ), ട്രന്റ് ബോര്‍ട്ട് (ന്യൂസിലന്റ്), ആന്ററിച്ച് നോര്‍ട്ട്‌ജെ(ദക്ഷിണാഫ്രിക്ക) എന്നിവരാണ് ടീമില്‍ ഇടം നേടിയ ലോക താരങ്ങള്‍.