ഗുജറാത്ത് മുന്‍ ഡിജിപി ബിസിസിഐയുടെ പുതിയ അഴിമതി വിരുദ്ധ യൂനിറ്റ് മേധാവി

Update: 2021-04-05 07:44 GMT

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ഡിജിപിയെ ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ(ബിസിസിഐ)യുടെ പുതിയ അഴിമതി വിരുദ്ധ യൂനിറ്റ് മേധാവിയായി നിയമിച്ചു. ഗുജറാത്ത് മുന്‍ ഡിജിപി ഷാബിര്‍ ഹുസയ്ന്‍ ശേഖാദാം ഖണ്ട്വാവാല(71)യെയാണ് നിയമിച്ചത്. രാജസ്ഥാനിലെ മുന്‍ ഡിജിപിയായിരുന്ന അജിത് സിങ് വിരമിക്കുന്ന സ്ഥാനത്തേക്കാണ് പുതിയ നിയമനം. 2018 ഏപ്രിലില്‍ ചുമതലയേറ്റ അജിത് സിങിന്റെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. 1973 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഷാബിര്‍ ഹുസയ്ന്‍ ഏപ്രില്‍ 9നു തുടങ്ങുന്ന ഐപിഎല്‍ 2021 മുതല്‍ ചുമതല നിര്‍വഹിക്കും. 2010 ഡിസംബറിലാണ് ഇദ്ദേഹം ഗുജറാത്ത് ഡിജിപിയായി വിരമിച്ചത്. ഇതിനുശേഷം 10 വര്‍ഷം എസ്സാര്‍ ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ലോക്പാല്‍ സെര്‍ച്ച് കമ്മിറ്റിയുടെ ഭാഗമായിരുന്നു.

Former Gujarat DGP Appointed New BCCI ACU Chief

Tags:    

Similar News