വാതുവയ്പ്പ്; രണ്ട് യുഎഇ താരങ്ങള്‍ക്ക് എട്ട് വര്‍ഷത്തെ വിലക്ക്
33കാരനായ നവീദ് മുന്‍ യുഎഇ ക്യാപ്റ്റനാണ്.
അബുദബി: യുഎഇ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് നവീദ്, ഷെയ്മാന്‍ അന്‍വര്‍ ബട്ട് എന്നിവര്‍ക്ക് ഐസിസിയുടെ എട്ട് വര്‍ഷത്തെ വിലക്ക്. ഇരുവര്‍ക്കും വാതുവയ്പ്പുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. 2019 ട്വന്റി-20 ലോകകപ്പ് യോഗ്യതമല്‍സരങ്ങള്‍ക്കിടെ ഇരുതാരങ്ങളും വാതുവയ്പ്പുകാരുമായി ബന്ധപ്പെട്ടെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍.
33കാരനായ നവീദ് മുന്‍ യുഎഇ ക്യാപ്റ്റനാണ്.രാജ്യത്തിന് വേണ്ടി 39 ഏകദിനങ്ങളും 31 ട്വന്റി-20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. 42കാരനായ മദ്ധ്യനിര ബാറ്റ്‌സ്മാന്‍ ഷെയ്മാന്‍ ബട്ട് രാജ്യത്തിനായി 40 ഏകദിനങ്ങളും 32 ട്വന്റി മല്‍സരങ്ങളും കളിച്ചിട്ടുണ്ട്.