ലോകകപ്പിന് ഇനി പുതിയ അവകാശികള്‍

അഞ്ച് തവണ കിരീടം നേടിയ ഓസിസും രണ്ട് തവണ കിരീടം നേടിയ ഇന്ത്യയും സെമിയില്‍ പുറത്തായതോടെയാണ് കിരീടത്തതില്‍ മുത്തമിടാന്‍ പുതിയ അവകാശികള്‍ എത്തുന്നത്.

Update: 2019-07-11 18:24 GMT

എഡ്ജ്ബാസ്റ്റണ്‍: 2019 ലോകകപ്പ് ഫൈനലിന് ഞായറാഴച് ലോര്‍ഡ്‌സ് ആതിഥേയത്വം വഹിക്കുമ്പോള്‍ കിരീടം ചെന്നെത്തുന്നത് പുതിയ അവകാശികളുടെ കൈയില്‍. അഞ്ച് തവണ കിരീടം നേടിയ ഓസിസും രണ്ട് തവണ കിരീടം നേടിയ ഇന്ത്യയും സെമിയില്‍ പുറത്തായതോടെയാണ് കിരീടത്തതില്‍ മുത്തമിടാന്‍ പുതിയ അവകാശികള്‍ എത്തുന്നത്. ഇന്ന് ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ടും ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലന്റുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇരുടീമും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല.

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആതിഥേയര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ന്യൂസിലന്റിനാവട്ടെ ഇത് രണ്ടാം ഫൈനലും. 2015 ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് അന്ന് ന്യൂസിലന്റിന് കിരീടം നഷ്ടപ്പെട്ടത്. ഇരുവര്‍ക്കും കന്നികിരീടം നേടാനുള്ള അവസരമാണ് ലോര്‍ഡ്‌സില്‍ വന്നിരിക്കുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പ് കിരീടം നേടാന്‍ സാധ്യത ഇംഗ്ലണ്ടിനാണ്. ഭാഗ്യം കൊണ്ട് സെമിയിലെത്തിയ ന്യൂസിലന്റാവട്ടെ ഇന്ത്യയ്‌ക്കെതിരേ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇരുടീമും കിരീട നേട്ടത്തിനായി ഇറങ്ങുമ്പോള്‍ ലോര്‍ഡ്‌സില്‍ അരങ്ങേറുക തീപ്പാറും പോരാട്ടമായിരിക്കും.

Tags:    

Similar News