നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ട് 183ന് പുറത്ത്; ബുംറയ്ക്ക് നാല് വിക്കറ്റ്
ഇന്ന് കളിയവസാനിക്കുമ്പോള്‍ രോഹിത്ത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് ക്രീസില്‍.
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ സന്ദര്‍ശകര്‍ 183 റണ്‍സിന് പുറത്താക്കി. ഇന്ത്യന്‍ പേസ് നിരയാണ് ആക്രമണം നയിച്ചത്. ജസ്പ്രീത് ബുംറ നാലും, മുഹമ്മദ് ഷമി, ശാര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് ആധിപത്യം കരസ്ഥമാക്കിയത്. ഇംഗ്ലിഷ് നിരയില്‍ ക്യാപ്റ്റന്‍ ജോ റൂട്ട് (64) മാത്രമാണ് പിടിച്ച് നിന്നത്.
മറുപടി ബാറ്റിങില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ന് കളിയവസാനിക്കുമ്പോള്‍ രോഹിത്ത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് ക്രീസില്‍.