അതിവേഗം 200 വിക്കറ്റ്; റെക്കോഡുമായി മുഹമ്മദ് ഷമി
200 വിക്കറ്റ് നേടിയ ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് ഷമി.
സെഞ്ചൂറിയന്‍: അതിവേഗം 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡ് കരസ്ഥമാക്കി മുഹമ്മദ് ഷമി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയതോടെയാണ് ഷമിയെ തേടി റെക്കോഡ് എത്തിയത്. തന്റെ 55ാം ടെസ്റ്റിലാണ് ഷമി 200 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. കപില്‍ദേവ്(1983) 50 ടെസ്റ്റില്‍ നിന്നാണ് 200 വിക്കറ്റുകള്‍ കൊയ്തത്. രണ്ടാം സ്ഥാനത്തുള്ള ജവഗല്‍ ശ്രീനാഥ്(2001) 54 ടെസ്റ്റില്‍ നിന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്. അതിവേഗം 200 വിക്കറ്റ് നേടിയ ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് ഷമി.