ലോകകപ്പ് സ്‌ക്വാഡ്; സഞ്ജുവിനെയും ഷമിയെയും തഴഞ്ഞതിന് ട്വിറ്ററില്‍ ആരാധക രോഷം

എന്നാല്‍ ഷമി സ്റ്റാന്‍ബൈ താരമായി സ്‌ക്വാഡില്‍ ഇടം നേടി.

Update: 2022-09-12 17:36 GMT

മുംബൈ: ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അല്‍പ്പം മുമ്പാണ് ബിസിസിഐ പ്രഖ്യാപിച്ചത്. നിര്‍ണ്ണായക മല്‍സരങ്ങളില്‍ മലയാളി താരം സഞ്ജു സാംസണെ തഴയുന്ന ബിസിസിഐ നിലപാട് ഇത്തവണയും തുടര്‍ന്നു. ഇത്തവണ സഞ്ജുവിനൊപ്പം പരിചയസമ്പന്നായ മുഹമ്മദ് ഷമിയെയും തഴഞ്ഞു. എന്നാല്‍ ഷമി സ്റ്റാന്‍ബൈ താരമായി സ്‌ക്വാഡില്‍ ഇടം നേടി.


 സഞ്ജുവിനെ തഴയുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടീം പ്രഖ്യാപനത്തിന് ശേഷം സഞ്ജുവിന് തഴഞ്ഞ നടപടിക്കെതിരേ ട്വിറ്ററില്‍ ശക്തമായ പ്രതിഷേധങ്ങളാണ് തുടരുന്നത്. ട്വിറ്ററില്‍ ഇന്നത്തെ ട്രന്റും സഞ്ജുവിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളാണ്. താരത്തിന്റെ റെക്കോഡുകളും സ്‌ട്രൈക്ക് റേറ്റും നിലവില്‍ ടീമിലുള്ള താരങ്ങളുടെ ഫോമും വിലയിരുത്തി കൊണ്ടാണ് പ്രതിഷേധങ്ങള്‍. നിലവിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സഞ്ജുവിനെ ഒഴിവാക്കാനാവത്ത പ്രകടനങ്ങളും താരത്തിന്റെ പേരിലുണ്ട്.


നിലവില്‍ ഋഷഭ് പന്തിനെ പ്രധാന വിക്കറ്റ് കീപ്പറായും ദിനേശ് കാര്‍ത്തിക്കിനെ രണ്ടാം വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനായുമാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിസിസിഐയും നോര്‍ത്ത് ഇന്ത്യന്‍ ലോബിയുമാണ് തുടര്‍ച്ചയായി സഞ്ജുവിനെ തഴയുന്നതിന് പിന്നില്ലെന്നാണ് ആരാധകര്‍ ചൂണ്ടികാണിക്കുന്നത്. ഏഷ്യാ കപ്പിലും താരത്തെ തഴഞ്ഞിരുന്നു. 2006ന് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ ആദ്യമായി ഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍.











Tags:    

Similar News