വെസ്റ്റ്ഇന്‍ഡീസിനെതിരേ വമ്പന്‍ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ
നേരത്തെ നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി.
ടറൗബ: വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ ജയത്തോടെ ഇന്ത്യ ഏകദിന പരമ്പര2-1ന് ഇന്ത്യ സ്വന്തമാക്കി. ടീം ഇന്ത്യയുടെ ഓള്‍ റൗണ്ടിങ് പ്രകടനമാണ് ജയമൊരുക്കിയത്. 352 എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച വിന്‍ഡീസിനെ 151 റണ്‍സിന് ഇന്ത്യ പുറത്താക്കി. അഞ്ച് വിക്കറ്റിന്റെ ജയമാണ് സന്ദര്‍ശകര്‍ നേടിയത്. ഗുഡ്‌കേഷ് മോതി (39), അതാന്‍സേ (32) എന്നിവരാണ് കരീബിയന്‍ നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തത്. ഇന്ത്യയ്ക്കായി ശ്രാദ്ധുല്‍ ഠാക്കൂര്‍ നാലും മുകേഷ് കുമാര്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് ഇന്ത്യയ്ക്കായി നേടി.
നേരത്തെ നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്ലാണ് (85) ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍ (77), ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ(70), മലയാളി താരം സഞ്ജു സാംസണ്‍ (51) എന്നിവരും ഇന്ന് സൂപ്പര്‍ ഫോമിലായിരുന്നു. ക്യാപ്റ്റന്‍ 52 പന്തില്‍ 70 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലാണ് അര്‍ദ്ധസെഞ്ചുറി നേടുന്നത്. ടോസ് ലഭിച്ച വെസ്റ്റ്ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. സഞ്ജു സാംസണ്‍ 41 പന്തില്‍ 51 റണ്‍സെടുത്തു. നാലു വമ്പന്‍ സിക്സറുകളും രണ്ടു ഫോറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. തൊട്ടുമുമ്പത്തെ കളിയില്‍ മൂന്നാം നമ്പറിലായിരുന്നു സഞ്ജു ഇറങ്ങിയത്. പക്ഷെ അന്നു ഒമ്പതു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 35 റണ്‍സെടുത്തപ്പോള്‍ ഋതുരാജ് ഗെയ്ക്ക് വാദ് എട്ട് റണ്‍സെടുത്ത് പുറത്താവാനായിരുന്നു വിധി.