ട്വന്റി-20 വനിതാ ലോകകപ്പ്; ഇന്ത്യാ-പാക് പോര് ഇന്ന്
സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ മത്സരം കാണാം. ഡിസ്നി ഹോട്സ്റ്റാറിലും ലൈവ് സ്ട്രീമിംഗ് ഉണ്ട്
കേപ്ടൗണ്‍: ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ അങ്കത്തിനിറങ്ങും.പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. കേപ്ടൗണില്‍ ഇന്ത്യന്‍ സമയം വൈകിട്ടാണ് മല്‍സരം. ഓപ്പണര്‍ സ്മൃതി മന്ദാന ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്കില്‍ നിന്ന് മോചിതയായി ടീമിനൊപ്പം ചേരും. ഇരുടീമും ലോകകപ്പില്‍ ആറ് തവണ നേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ നാലിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. കഴിഞ്ഞ തവണ ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ മത്സരം കാണാം. ഡിസ്നി ഹോട്സ്റ്റാറിലും ലൈവ് സ്ട്രീമിംഗ് ഉണ്ട്.ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. സന്നാഹ മല്‍സരത്തില്‍ ഓസിസിനോട് തോല്‍വിയേറ്റിരുന്നു.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, യഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ജമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ദേവിക വൈദ്യ, രാധാ യാദവ്, രേണുക സിംഗ്, അഞ്ജലി ശര്‍വാണി, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്കവാദ്, ശിഖ പാണ്ഡെ.