ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; ന്യൂസിലന്റിന് ജയം

ട്രന്റ് ബോള്‍ട്ടിന്റെ പേസ് ആക്രമണത്തിന് മുന്നില്‍ എട്ടുവിക്കറ്റിനാണ് കോലിപ്പട അടിയറവുപറഞ്ഞത്. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ന്യൂസിലന്റ് 30.5 ഓവറില്‍ 93 റണ്‍സിന് സന്ദര്‍ശകരെ പുറത്താക്കി.

Update: 2019-01-31 14:08 GMT

ഹാമില്‍ട്ടണ്‍: തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ കിവി പക്ഷികള്‍ ഉയര്‍ത്തെഴുന്നേറ്റു. ട്രന്റ് ബോള്‍ട്ടിന്റെ പേസ് ആക്രമണത്തിന് മുന്നില്‍ എട്ടുവിക്കറ്റിനാണ് കോലിപ്പട അടിയറവുപറഞ്ഞത്. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ന്യൂസിലന്റ് 30.5 ഓവറില്‍ 93 റണ്‍സിന് സന്ദര്‍ശകരെ പുറത്താക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 14.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ന്യൂസിലന്റിന്റെ രണ്ട് വിക്കറ്റ് ഭുവനേശ്വര്‍ കുമാറിനാണ്. കിവി നിരയില്‍ 30 റണ്‍സെടുത്ത ഹെന്റ്‌റി നിക്കോളസ്, റോസ് ടെയ്‌ലര്‍(37) എന്നിവര്‍ പുറത്താവാതെ നിന്നു. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍(13), ഹാര്‍ദിക്ക് പാണ്ഡ്യ(16), യുസ്‌വേന്ദ്ര ചാഹല്‍(18), കുല്‍ദീപ് യാദവ്(15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

അമ്പാടി നായിഡു, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. 21 റണ്‍സ് വിട്ടുകൊടുത്താണ് ബോള്‍ട്ട് അഞ്ചുവിക്കറ്റ് കൊയ്തത്. കോളിന്‍ ഡേ 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Tags:    

Similar News