ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പിതാവ് അന്തരിച്ചു
ഉത്തര്‍പ്രദേശ് പോലിസിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു.
ലക്നൗ: ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പിതാവ് കിരണ്‍ പല് സിങ് (63) അന്തരിച്ചു. ദീര്‍ഘകാലമായി ക്യാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.മീററ്റില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശ് പോലിസിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു.ദീര്‍ഘകാലമായി അലട്ടികൊണ്ടിരിക്കുന്ന പരിക്കിനെ തുടര്‍ന്ന് ഭുവനേശ്വര്‍ കുമാറിനെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഐപിഎല്ലില്ലും എസ്ആര്‍എച്ചിനായി ഈ സീസണില്‍ നിരവധി മല്‍സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു.