ഇന്ത്യ-പാക് മല്‍സരം തുടങ്ങി; അഞ്ച് ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 20
ഇന്ത്യന്‍ നിരയിലെ സൂപര്‍ താരം ശിഖര്‍ ധവാന്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പേസ് ബൗളര്‍ വിജയ് ശങ്കര്‍ പകരക്കാരനായി ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചു
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് ഓള്‍ഡ് ട്രാഫഡില്‍ തുടക്കം. ടോസ് നേടിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മുഹമ്മദ് ആമിര്‍ എറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡനായിരുന്നു. ഒടുവില്‍ അഞ്ചോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ റണ്‍സ് എന്ന നിലയിലാണ്. രോഹിത് ശര്‍മ(14)യും കെ എല്‍ രാഹുലു(6)മാണു ക്രീസില്‍. ഇന്ത്യന്‍ നിരയിലെ സൂപര്‍ താരം ശിഖര്‍ ധവാന്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പേസ് ബൗളര്‍ വിജയ് ശങ്കര്‍ പകരക്കാരനായി ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചു. ശിഖര്‍ ധവാനു പകരം ഓപണിങ് വിക്കറ്റില്‍ കെ എല്‍ രാഹുലാണ് രോഹിതിനു കൂട്ടായെത്തിയത്. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തോടൊപ്പം പേസ് ബോളിങ് ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും വിജയ് ശങ്കറുമുണ്ടാവും. പാക്കിസ്ഥാന്‍ രണ്ടു മാറ്റങ്ങളുമായാണു കളത്തിലിറങ്ങിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരുന്ന ഷതാബ് ഖാന്‍, ഇമാദ് വാസിം എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഇതോടെ ആസിഫ് അലി, ഷാഹിന്‍ അഫ്രീദി എന്നിവര്‍ പുറത്തായി. ന്യൂസീലന്‍ഡിനെതിരായ മല്‍സരം മഴ മുടക്കിയെങ്കിലും അതിനു മുമ്പ് കളിച്ച രണ്ടു മല്‍സരങ്ങളും ജയിച്ച ഇന്ത്യ അഞ്ചു പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്.
Indiaaaa Indiaaa 🇮🇳🇮🇳#CWC19 #TeamIndia pic.twitter.com/uTU4Qtwv7Q
— BCCI (@BCCI) June 16, 2019