ഇംഗ്ലണ്ടിനെതിരായ ട്വന്റി-20; സഞ്ജു പുറത്തായേക്കും
ആവേശ് ഖാന്, ഉമ്രാന് മാലിക്ക്, അര്‍ഷദീപ് സിങ് എന്നിവരില്‍ നിന്ന് ഒരാള്‍ക്കായിരിക്കും നറുക്ക്.
സതാംപ്ടണ്; ഇംഗ്ലണ്ടിനെതിരായി ഇന്ന് നടക്കുന്ന ആദ്യ ട്വന്റി-20യില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം ലഭിച്ചേക്കില്ല. രോഹിത്ത് ശര്‍മ്മ തിരിച്ചെത്തുന്നതോടെയാണ് സഞ്ജുവിന്റെ സ്ഥാനം പുറത്താവുന്നത്. സഞ്ജുവിന് പുറമെ ഋതുരാജ് ഗെയ്ക്ക് വാദിനും സ്ഥാനം ലഭിക്കില്ല. എന്നാല്‍ സ്റ്റാര്‍ ബാറ്റര്‍ ദീപക് ഹൂഡയ്ക്ക് സ്ഥാനം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം രാത്രി 10മണിക്കാണ് മല്‍സരം. രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക ഇഷാന് കിഷനായിരിക്കും. സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡെ, ദിനേശ് കാര്‍ത്തിക്ക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചേക്കും. എന്നാല്‍ ആവേശ് ഖാന്, ഉമ്രാന് മാലിക്ക്, അര്‍ഷദീപ് സിങ് എന്നിവരില്‍ നിന്ന് ഒരാള്‍ക്കായിരിക്കും നറുക്ക്.