ന്യൂസിലന്റ് പരമ്പര; ട്വന്റിയില്‍ ഹാര്‍ദ്ദിക്കും ഏകദിനത്തില്‍ ധവാനും നയിക്കും; സഞ്ജു ടീമില്‍
നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് സ്‌ക്വാഡിലും ഉമ്രാന്‍ മാലിഖ് ഇടം നേടി.
മുംബൈ: ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ന്യൂസിലന്റ് പര്യടനത്തിനുള്ള ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു. മൂവരും ബംഗ്ലാദേശ് പര്യടനത്തില്‍ തിരിച്ചെത്തും. ട്വന്റിയില്‍ ടീമിനെ നയിക്കുക ഹാര്‍ദ്ദിക്ക് പാണ്ഡെയാണ്. ട്വന്റി-20 സ്‌ക്വാഡിലും ഏകദിന സ്‌ക്വാഡിലും മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയത്. ബംഗ്ലാദേശ് പര്യടനത്തില്‍ ബാക്ക്അപ്പ് താരമായാണ് സഞ്ജു ഇടം നേടിയത്. ഏകദിന ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും.നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് സ്‌ക്വാഡിലും ഉമ്രാന്‍ മാലിഖ് ഇടം നേടി.