വിന്‍ഡീസ് പര്യടനം; ധവാന് നയിക്കും; സഞ്ജു സാംസണ് ടീമില്‍
മൂന്ന് ഏകദിനവും അഞ്ച് ട്വന്റി മല്‍സരങ്ങളുമാണ് ഇന്ത്യ വെസ്റ്റ്ഇന്‍ഡീസില്‍ കളിക്കുക.
മുംബൈ: ജൂലായ് 22 മുതല്‍ ആരംഭിക്കുന്ന വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ ടീമിനെ പ്രഖ്യാപിച്ചു.വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നിവര്‍ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു.ടീമിനെ ശിഖര്‍ ധവാന് നയിക്കും. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഋതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, അര്‍ഷദീപ് സിങ്, ആവേഷ് ഖാന്, പ്രസിദ്ധ് കൃഷ്ണ, ഇഷാന് കിഷന്, ശ്രാദ്ധുല്‍ ഠാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ് എന്നിവരും ടീമില്‍ ഇടം നേടി. മൂന്ന് ഏകദിനവും അഞ്ച് ട്വന്റി മല്‍സരങ്ങളുമാണ് ഇന്ത്യ വെസ്റ്റ്ഇന്‍ഡീസില്‍ കളിക്കുക.