ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ല; ഏഷ്യാ കപ്പ് വേദി മാറ്റും

ഇന്ത്യയെ അയക്കാന്‍ ബിസിസിഐക്ക് ആലോചന ഉണ്ടായിരുന്നു.

Update: 2022-10-18 09:43 GMT

മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിട. ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ബിസിസിഐ വാര്‍ഷിക പൊതുയേഗത്തിലാണ് തീരുമാനം. അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത് പാകിസ്താനാണ്. ഇന്ത്യയെ അയക്കാന്‍ ബിസിസിഐക്ക് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ സമ്മതത്തിന് ശേഷം മാത്രമേ തീരുമാനം അറിയിക്കൂ എന്ന് ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രം വിലക്കിയതിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ മാറ്റം വന്നത്. ഏഷ്യാ കപ്പിന്റെ വേദി പാകിസ്താനില്‍ നിന്ന് മാറ്റാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്ന് ജയ് ഷാ അറിയിച്ചു.


Tags:    

Similar News