മായങ്കിന് ഡബിള്‍; രോഹിത്തിന് സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെടുത്താണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. അഗര്‍വാള്‍ 215 ഉം , രോഹിത്ത് 176 ഉം റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 317 റണ്‍സാണ് എടുത്തത്.

Update: 2019-10-03 13:13 GMT

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. മായങ്ക് അഗര്‍വാളിന്റെ ഡബിള്‍ സെഞ്ചുറിയുടെയും രോഹിത്ത് ശര്‍മ്മയുടെ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെടുത്താണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. അഗര്‍വാള്‍ 215 ഉം , രോഹിത്ത് 176 ഉം റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 317 റണ്‍സാണ് എടുത്തത്. ടെസ്റ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ചുറി നേടുന്ന ഓപ്പണിങ് ജോഡി എന്ന റെക്കോഡ് രോഹിത്ത്-മായങ്ക് സഖ്യം സ്വന്തമാക്കി. പൂജാര(6), കോഹ്‌ലി(20), രഹാനെ (15), വിഹാരി(10), സാഹാ (21) എന്നിവര്‍ക്ക് ഫോം കണ്ടെത്താനായില്ല. ജഡേജ 30 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മഹാരാജ് മൂന്ന് വിക്കറ്റ് എടുത്തു. മറുപടി ബാറ്റിങില്‍ സന്ദര്‍ശകര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തു. രവിചന്ദ്രന്‍ അശ്വിനാണ് രണ്ട് വിക്കറ്റ്. ജഡേജ ഒരു വിക്കറ്റും നേടി.


Tags:    

Similar News