ഐപിഎല്‍; ബാംഗ്ലൂരിന് ആറാം തോല്‍വി

നാലു വിക്കറ്റിനാണ് ഡല്‍ഹി റോയല്‍ ചാലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചത്. ലീഗില്‍ ഡല്‍ഹിയുടെ മൂന്നാം ജയമാണ്. ആദ്യം ബാറ്റ് ചെയ്ത ചാലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു.

Update: 2019-04-07 15:02 GMT

ബെംഗളുരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ ആറാം തോല്‍വി. ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരേയാണ് ബാംഗ്ലൂരിന്റെ തോല്‍വി. നാലു വിക്കറ്റിനാണ് ഡല്‍ഹി റോയല്‍ ചാലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചത്. ലീഗില്‍ ഡല്‍ഹിയുടെ മൂന്നാം ജയമാണ്. ആദ്യം ബാറ്റ് ചെയ്ത ചാലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഡല്‍ഹി ഒരു പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു(152/6). ഡല്‍ഹി താരം റബാദെയാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

ക്യാപ്റ്റന്‍ ശ്രേയ്‌സ് അയ്യരുടെ മികച്ച ബാറ്റിങ്ങും ഡല്‍ഹിക്ക് തുണയായി. 50 പന്തില്‍ 67 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. പൃഥ്വി ഷാ 28 ഉം കോളിന്‍ഗ്രാം 22 ഉം റിഷഭ് പന്ത് 18 ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഭാഗ്യം ഡല്‍ഹിക്കൊപ്പമായിരുന്നു. നവദീപ് സെയ്‌നി ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടിയ ഡല്‍ഹി ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. ബാംഗ്ലൂരിന്റെ തുടക്കം തന്നെ മോശമായിരുന്നു. ഒമ്പത് റണ്‍സെടുത്ത പാര്‍ത്ഥീവ് പട്ടേലിന്റെ വിക്കറ്റ് ബാംഗ്ലൂരിന് ആദ്യം തന്നെ നഷ്ടമായി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 41 റണ്‍സെടുത്ത പിടിച്ചുനിന്നെങ്കിലും ആ ഇന്നിങ്‌സിന് റബാദെ വിരാമമിട്ടു. പിന്നീട് വന്ന സ്‌റ്റോണിസ്(15), അക്ഷദീപ് നാഥ് (19) എന്നിവര്‍ക്കും അധികനേരം നില്‍ക്കാനായില്ല. മോയിന്‍ അലി 18 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത് മികച്ച ബാറ്റിങ് കാഴ്ചവച്ചു. 21 റണ്‍സ് വിട്ടുകൊടുത്ത് നാലുവിക്കറ്റ് നേടിയ കഗിസോ റബാദെയാണ് ബാംഗ്ലൂരിനെ പിടിച്ചുകെട്ടിയത്. ക്രിസ് മോറിസ് രണ്ട് വിക്കറ്റ് നേടി.

Tags:    

Similar News