ഐപിഎല്‍: മുംബൈ ഒന്നാമത്; കൊല്‍ക്കത്ത പുറത്തേക്ക്, ഹൈദരാബാദ് പ്ലേ ഓഫില്‍

റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് മുംബൈ ചെന്നൈയെയും ഡല്‍ഹിയെയും തോല്‍പ്പിച്ച് ഒന്നാമതെത്തിയത്. തോല്‍വിയോടെ കൊല്‍ക്കത്ത ലീഗില്‍നിന്ന് പുറത്തായി.

Update: 2019-05-05 19:33 GMT

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ലീഗീല്‍ ഒന്നാമതെത്തി. റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് മുംബൈ ചെന്നൈയെയും ഡല്‍ഹിയെയും തോല്‍പ്പിച്ച് ഒന്നാമതെത്തിയത്. തോല്‍വിയോടെ കൊല്‍ക്കത്ത ലീഗില്‍നിന്ന് പുറത്തായി. കൂടാതെ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍ സ്ഥാനമുറപ്പിച്ചു. ഇന്ന് നടന്ന മല്‍സരത്തില്‍ 133 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ മുംബൈ കേവലം ഒരുവിക്കറ്റ് നഷ്ടത്തില്‍ മൂന്നോവറും അഞ്ച് പന്തും ശേഷിക്കെ ലക്ഷ്യ സ്വന്തമാക്കി.

രോഹിത്ത് ശര്‍മ(55), സൂര്യകുമാര്‍(46) എന്നിവരാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച ജയം നല്‍കിയത്. ക്വിന്റണ്‍ ഡീ കോക്കിന്റെ വിക്കറ്റാണ് (30) മുംബൈ ഇന്ത്യന്‍സിന് നഷ്ടമായത്. ടോസ് ലഭിച്ച മുംബൈ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു.നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. ക്രിസ് ലെന്‍(41), റോബിന്‍ ഉത്തപ്പ(40), നിതീഷ് റാണാ (26) എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയവര്‍. മുംബൈയ്ക്കായി ലസിത മലിങ്ക മൂന്ന് വിക്കറ്റും ജസ്പ്രീത്, ഹാര്‍ദ്ദിക്ക് എന്നിവര്‍ രണ്ടുവിക്കറ്റും നേടി. ഇന്ന് ആദ്യം നടന്ന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് തോല്‍പ്പിച്ചു. 

Tags:    

Similar News