റാഞ്ചിയില്‍ ഇന്ന് രണ്ടാം ഏകദിനം; ചാഹറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍
മുഖേഷ് കുമാര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയേക്കും. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം.
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍. ആദ്യ ഏകദിനം പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. ബൗളിങ് നിര തന്നെയാണ് ഇന്ത്യയുടെ പ്രശ്നം. പരിക്കിന്റെ പിടിയിലുള്ള ദീപക് ചാഹറിന് പകരം വാഷിങ്ടണിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മല്‍സരത്തിലെ ടോപ് സ്കോറര്‍ സഞ്ജു സാംസണ്, ശ്രേയസ് അയ്യര്‍ എന്നിവരില്‍ തന്നെയാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ. ശ്രാദ്ധുല്‍ ഠാക്കൂര്‍, ആവേശ് ഖാന്, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് നിരയില്‍ ഉണ്ടാകും. മുഖേഷ് കുമാര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയേക്കും. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം.