ഐപിഎല്‍; വീണ്ടും തോറ്റ് ചെന്നൈ; വിജയ കുതിപ്പ് തുടര്‍ന്ന് ഡല്‍ഹി

ഡല്‍ഹി ക്യാപിറ്റല്‍സാണ് സിഎസ്‌കെയെ തോല്‍പ്പിച്ചത്.44 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ വിജയം.

Update: 2020-09-25 19:12 GMT


ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി.ഡല്‍ഹി ക്യാപിറ്റല്‍സാണ് സിഎസ്‌കെയെ തോല്‍പ്പിച്ചത്.44 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ വിജയം. ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്ത് നിശ്ചിത ഓവറില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. ഒന്നു ചെറുത്ത് നില്‍ക്കാതെയാണ് ചെന്നൈ തോല്‍വിയേറ്റു വാങ്ങിയത്. 43 റണ്‍സെടുത്ത ഫഫ് ഡു പ്ലിസ്സിസ് മാത്രമാണ് ചെന്നൈ നിരയില്‍ പിടിച്ചു നിന്നത്. കേദര്‍ ജാദവ്(26), ധോണി (15) എന്നിവര്‍ക്കും ഡല്‍ഹിക്കു മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. കഗിസോ റബാദെ മൂന്നും നോര്‍റ്റ്‌ജെ രണ്ടും വിക്കറ്റ് നേടിയാണ് ചെന്നൈയെ തകര്‍ത്തത്.

നേരത്തെ ടോസ് നേടിയ ചെന്നൈ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 175 റണ്‍സെടുത്തു. 64 റണ്‍സെടുത്ത പൃഥ്വി ഷായാണ് ഡല്‍ഹി ബാറ്റിങിന് നെടുതൂണായത്. ശിഖര്‍ ധവാന്‍ (35), ഋഷഭ് പന്ത് (37*), ക്യാപ്റ്റന്‍ ശ്രയസ് അയ്യര്‍ (26) എന്നിവരുടെ ബാറ്റിങും ഡല്‍ഹിക്ക് കരുത്തായി. ചെന്നൈക്ക് വേണ്ടി പിയൂഷ് ചൗള രണ്ട് വിക്കറ്റ് നേടി. ജയത്തോടെ ഡല്‍ഹി പോയിന്റ് നിലയില്‍ ഒന്നാമതെത്തി. 2010ന് ശേഷം ആദ്യമായാണ് ആദ്യത്തെ രണ്ട് മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ഡല്‍ഹി ജയിക്കുന്നത്.


Tags:    

Similar News