സഞ്ജുവിന് കഷ്ടകാലം; വീണ്ടും പിഴ; ഇത്തവണ 24 ലക്ഷം; അടുത്ത തവണ വിലക്ക്
കഴിഞ്ഞ തവണ പഞ്ചാബിനെതിരായ മല്‍സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് താരത്തിന് 12 ലക്ഷം പിഴ വിധിച്ചിരുന്നു.
ഷാര്‍ജ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തിലെ തോല്‍വിക്ക് പിറകെ സഞ്ജു സാംസണ്‍ അടുത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ക്യാപ്റ്റന് 24 ലക്ഷമാണ് ഇന്ന് പിഴയിട്ടിരിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചാബിനെതിരായ മല്‍സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് താരത്തിന് 12 ലക്ഷം പിഴ വിധിച്ചിരുന്നു. അടുത്ത മല്‍സരത്തിലും ഇതേ പിഴവ് വരുത്തിയാല്‍ ക്യാപ്റ്റന് അടുത്ത മല്‍സരത്തില്‍ വിലക്ക് വരും.