ഐപിഎല്‍; സഞ്ജുവിന്റെ ഇന്നിങ്‌സ് പാഴായി; ഡല്‍ഹി ടോപ് വണ്ണില്‍

53 പന്തില്‍ 70 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സഞ്ജു പുറത്താവാതെ നിന്നത്.

Update: 2021-09-25 14:29 GMT


ഷാര്‍ജ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 33 റണ്‍സിന്റെ തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അവസാനം വരെ ഒറ്റയ്ക്ക് പൊരുതിയെങ്കിലും റോയല്‍സിന് രക്ഷയില്ലായിരുന്നു. ജയത്തോടെ ഡല്‍ഹി ഒന്നിലേക്ക് കുതിച്ചു. 155 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് നീങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 53 പന്തില്‍ 70 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സഞ്ജു പുറത്താവാതെ നിന്നത്. സഞ്ജുവിന് പുറമെ ലൊംറോര്‍(19) മാത്രമാണ് രണ്ടക്കം കടന്നത്. ഡല്‍ഹിക്കായി നോര്‍ട്ട്‌ജെ രണ്ടും ആവേശ് ഖാന്‍,അശ്വിന്‍, റബാദെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.


നേരത്തെ ടോസ് നേടിയ റോയല്‍സ് ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹിക്ക് 154 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി. എന്നാല്‍ ശ്രേയസ് അയ്യര്‍ (43) മികച്ച ബാറ്റിങോടെ നിലയുറപ്പിച്ചു. ഋഷഭ് പന്തും (24), ഹെറ്റ്മെയറും (28) ഭേദപ്പെട്ട പ്രകടനം നടത്തി.


രാജസ്ഥാനായി മുസ്തഫിസുര്‍, ചേതന്‍ സക്കറിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും കാര്‍ത്തിക്ക് ത്യാഗി, തേവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റും നേടി.




Tags:    

Similar News