ഐപിഎല്‍; ക്യാപിറ്റല്‍സിനെതിരേ ടോസ് നേടി സഞ്ജു; ലൂയിസും മോറിസും പുറത്ത്
പോയിന്റ് നിലയില്‍ ഡല്‍ഹി രണ്ടാമതും രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ്.
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഡല്‍ഹിയെ ബാറ്റിങിനയച്ചു. ഡല്‍ഹിക്കായി പൃഥ്വി ഷായും ശിഖര്‍ ധവാനുമാണ് ഓപ്പണിങില്‍ ഇറങ്ങിയത്. പോയിന്റ് നിലയില്‍ ഡല്‍ഹി രണ്ടാമതും രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ്. അവസാന മല്‍സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഡല്‍ഹിയുടെ വരവ്.അവസാന ഓവറില്‍ പഞ്ചാബിനോട് ജയിച്ചാണ് റോയല്‍സ് വരുന്നത്.
രാജസ്ഥാന്‍ സ്‌ക്വാഡില്‍ നിന്ന് എവിന്‍ ലൂയിസിനെയും ക്രിസ് മോറിസിനെയും ഇന്ന് മാറ്റി നിര്‍ത്തി. പകരം ഡേവിഡ് മില്ലര്‍, ട്വന്റിയിലെ നമ്പര്‍ വണ്‍ ബൗളര്‍ ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി എന്നിവരാണ് ടീമില്‍ ഇടം നേടിയത്.