ഐപിഎല്‍ രണ്ടാം പാദത്തിലും കൊവിഡ്; നടരാജന് പോസ്റ്റീവ്

തുടര്‍ന്ന് നടരാജനും ടീമിലെ ആറ് പേരും നിരീക്ഷണത്തില്‍ കയറി.

Update: 2021-09-22 18:17 GMT


ദുബയ്: കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ഐപിഎല്‍ 2021 സീസണിന്റെ രണ്ടാം പാദത്തിലും കൊവിഡ് വില്ലനാവുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ടി നടരാജനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.  രണ്ടാം പാദത്തിലെ ആദ്യത്തെ കേസാണിത്. മല്‍സരം തുടങ്ങി ഒരാഴ്ച തികയുന്നതിന് മുന്നേ രോഗം സ്ഥിരീകരിച്ചത് ഐപിഎല്ലിന് ഭീഷണി ആയേക്കും. ഇന്ന് സണ്‍റൈസേഴ്‌സിന്റെ മല്‍സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനാ ഫലത്തിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് നടരാജനും ടീമിലെ ആറ് പേരും നിരീക്ഷണത്തില്‍ കയറി. ബാറ്റ്‌സ്മാന്‍ വിജയ് ശങ്കര്‍, മാനേജര്‍ വിജയ് കുമാര്‍, ഫിസിയോ ജെ ശ്യാംസുന്ദര്‍, ഡോക്ടര്‍ അഞ്ജനാ വണ്ണന്‍, തുഷാര്‍ ഖേഡ്കര്‍, നൈറ്റ് ബൗളര്‍ പെരിയസ്വാമി ഗണേശന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ കയറി മറ്റ് താരങ്ങള്‍.




Tags:    

Similar News