സണ്‍റൈസേഴ്‌സിന് തിരിച്ചടി; നടരാജന്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്

പരിക്ക് സാരമുള്ളതിനാല്‍ തുടര്‍ മല്‍സരങ്ങളില്‍ നടരാജന്‍ ടീമിനൊപ്പമുണ്ടാവില്ലെന്ന് സണ്‍റൈസേഴ്‌സ് അറിയിച്ചു.

Update: 2021-04-22 18:02 GMT

ചെന്നൈ: സണ്‍റൈസേഴ്‌സ് പേസര്‍ ടി നടരാജന്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കില്ല. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്ക് സാരമുള്ളതിനാല്‍ തുടര്‍ മല്‍സരങ്ങളില്‍ നടരാജന്‍ ടീമിനൊപ്പമുണ്ടാവില്ലെന്ന് സണ്‍റൈസേഴ്‌സ് അറിയിച്ചു. ഹൈദരാബാദിന്റെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ കളിച്ച നടരാജന്‍ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും കളിച്ചിരുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് നടരാജന്‍ കളിക്കാത്തതെന്ന് നേരത്തെ ക്യാപ്റ്റന്‍ വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ടീമിന്റെ ബയോ ബബളില്‍ ഉള്ള നടരാജന്‍ നാളെ ഇന്ത്യന്‍ ടീമിന്റെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി തുടര്‍ ചികില്‍സയ്‌ക്കൊരങ്ങും.




Tags:    

Similar News