ഐപിഎല്‍;ബോള്‍ട്ടിനെ റാഞ്ചി രാജസ്ഥാന്‍; ക്രുനാല്‍ പാണ്ഡെ ലഖ്‌നൗവില്‍; സുന്ദര്‍ സണ്‍റൈസേഴ്‌സില്‍
ജേസണ്‍ ഹോള്‍ഡറെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് 8.75 കോടിക്ക് സ്വന്തമാക്കി.
ബെംഗളൂരു: മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ തവണ റിലീസ് ചെയ്ത ന്യൂസിലന്റ് താരം ട്രന്റ് ബോള്‍ട്ട് പുതിയ സീസണില്‍ സഞ്ജു സാംസണ്‍ന്റെ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കും. താരത്തെ എട്ട് കോടിക്കാണ് റോയല്‍സ് ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കി.
മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു താരമായ ക്രുനാല്‍ പാണ്ഡെയെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് 8.25കോടിക്ക് സ്വന്തമാക്കി. ക്രുനാലിനായി സണ്‍റൈസേഴ്‌സ് രംഗത്ത് വന്നെങ്കിലും ലഖ്‌നൗ ജയിക്കുകയായിരുന്നു. ആര്‍സിബിയുടെ വാഷിങ്ടണ്‍ സുന്ദറിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പിടിച്ചെടുത്തു.
സണ്‍റൈസേഴ്‌സ് റിലീസ് ചെയ്ത വെസ്റ്റ്ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് 8.75 കോടിക്ക് സ്വന്തമാക്കി.