ഐപിഎല്‍; ആദ്യ ജയം ചെന്നൈ സൂപ്പര്‍ കിങ്‌സിന്
ഐപിഎല്‍ 12ാം സീസണിന്റെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. ഏഴു വിക്കറ്റിനാണ് നിലവിലെ ചാംപ്യന്‍മാരുടെ ജയം.
ചെന്നൈ: ഐപിഎല്‍ 12ാം സീസണിന്റെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. ഏഴു വിക്കറ്റിനാണ് നിലവിലെ ചാംപ്യന്‍മാരുടെ ജയം. ചെപ്പോക്കിലെ മഞ്ഞപ്പടയുടെ സ്പിന്‍ ബൗളിങിന് മുന്നില്‍ കോലിപ്പട മുട്ടുമടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 17.1 ഓവറില്‍ 70 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത സിഎസ്‌കെ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
അമ്പാട്ടി റായിഡു(28), സുരേഷ് റെയ്‌ന(19), കേദര്‍ ജാദവ് (13) എന്നിവരുടെ മികവില്‍ ചെന്നൈ ലക്ഷ്യം മറികടന്നു. സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സണ്‍ റണൊന്നുമെടുക്കാതെ പുറത്തായി.
ബാംഗ്ലൂരിന് വേണ്ടി യുസ് വേന്ദ്ര ചാഹല്‍, മോയിന്‍ അലി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടിയ ചെന്നൈ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് ആര്‍സിബിയുടെ ബാറ്റിങ് മുനയൊടിച്ചത്. ചെന്നൈയ്ക്കുവേണ്ടി ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജ രണ്ടും ബ്രാവോ ഒരു വിക്കറ്റും നേടി. ബാംഗ്ലൂര്‍ നിരയില്‍ പാര്‍ത്ഥീവ് പട്ടീല്‍ (29) മാത്രമാണ് പിടിച്ചുനിന്നത്. ബാക്കി ഒരൊറ്റ ബാറ്റ്‌സ്മാനും രണ്ടക്കം കണ്ടിട്ടില്ല. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആറ് റണ്‍െസെടത്ത് പുറത്തായി. പുതുമുഖതാരം ദക്ഷിണാഫ്രിക്കയുടെ ഹെയ്റ്റ്‌മെയറും പൂജ്യത്തിന് പുറത്തായി.